ശാന്തിവിളയിലെയും നേമത്തെയും സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സംസ്‌കൃതകോളെജിലും ഫൈന്‍ ആര്‍ട്‌സ് കോളെജിലുമായി വിദ്യാഭ്യാസം തുടര്‍ന്നു. 1985-ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എഫ്.എ. പെയിന്റിങ്ങില്‍ ഒന്നാം റാങ്കോടെ ബിരുദം നേടി. 1986-ല്‍ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍സൈക്ലോപീഡിക ്പബ്ലിക്കേഷന്‍സ്) ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ കലാവിഭാഗം മേധാവിയും ആര്‍ട്ട് എഡിറ്ററുമാണ്.
ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയ പ്രമുഖ സംവിധായകരുടെ ചലച്ചിത്രങ്ങളില്‍ (ഒരു ഹിന്ദി ചിത്രം ഉള്‍പ്പെടെ) അനവധി ചലച്ചിത്രങ്ങളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു
‘ഗൗരീശങ്കരം’, ‘ബനാറസ്’, ‘കുക്കിലിയാര്‍’ എന്നീ മൂന്ന് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കേരള സംസ്ഥാന പബ്ലിക് റിലേഷന്‍സിനുവേണ്ടി കാനായി കുഞ്ഞിരാമന്റെ കലാജീവിതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയും ആര്‍ക്കിയോളജി വകുപ്പിനുവേണ്ടി ‘കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്.
2002, 2010 വര്‍ഷങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയക്കമ്മിറ്റിയില്‍ അംഗമായിരുന്നു.
കേരള സര്‍ക്കാര്‍ മലയാളം മിഷന്‍ വെബ് മാഗസീന്‍ ഓണററി ക്രിയേറ്റീവ് എഡിറ്ററാണ്.
തിരുവനന്തപുരം ഗോര്‍ക്കി ഭവന്‍ – (1985), തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയം – (1987, 1990, 1996, 2000), തിരുവനന്തപുരം കനകക്കുന്ന് – നിശാഗന്ധി – (2005), അക്കാദമി ആര്‍ട്ട് ഗാലറി, കോഴിക്കോട് – (2006), സ്വരലയ – പാലക്കാട് – (2006), എന്നിവിടങ്ങളില്‍ ഏകാംഗ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി.
നിരവധി സംസ്ഥാന-ദേശീയ സംഘചിത്ര പ്രദര്‍ശനങ്ങളിലും ദേശീയ ചിത്രകലാക്യാമ്പുകളിലും പങ്കെടുത്തു.
രചിച്ച ചിത്രങ്ങള്‍ തിരുവനന്തപുരം മ്യൂസിയം ആര്‍ട് ഗ്യാലറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര ലളിതകലാ അക്കാദമി മദ്രാസ് റീജണല്‍ സെന്റര്‍, കെ.ടി.ഡി.സി, ഐ.ടി.ഡി.സി, സ്യൂഡന്‍, ഹോളണ്ട്, കേളത്തിനകത്തും പുറത്തുമുള്ള സ്വകാര്യശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കാനായി കുഞ്ഞിരാമന്‍: ബ്രഹദാകാരങ്ങളുടെ ശില്‍പ്പി’, ‘രാജാ രവിവര്‍മ: കല,കാലം,ജീവിതം’ എന്നീ ഗ്രന്ഥങ്ങളുടെ രചനയും ‘കാട്ടൂര്‍ നാരായണപിള്ളയുടെ ചിത്രകലാലോകം’, ‘ചിത്ര-ശില്‍പ്പകല: ആധുനികാനന്തരം വരെ’ എന്നീ ഗ്രന്ഥങ്ങളുടെ എഡിറ്റിങ്ങും രൂപകല്‍പ്പനയും നിര്‍വഹിച്ചു.
നേമം പുഷ്പരാജിന്റെ ചിത്രകലാജീവിതത്തെക്കുറിച്ചുള്ള ‘സൂക്ഷ്മസത്യത്തിന്റെ മുഗ്ദ്ധദര്‍ശനം’ എന്ന ഗ്രന്ഥം പി. ഗോപകുമാര്‍ രചിച്ച്, ഒലീവ് ബുക്‌സ് 2006-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവാര്‍ഡുകള്‍
ചലച്ചിത്ര സംവിധായകനുള്ള അവാര്‍ഡ്
1. മികച്ച ചലച്ചിത്ര സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് – 2003 : ചിത്രം – ‘ഗൗരീശങ്കരം’
2. മികച്ച ചലച്ചിത്ര സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് – 2003 : ചിത്രം – ‘ഗൗരീശങ്കരം’
3. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ മികച്ച ചലച്ചിത്രഗാന ചിത്രീകരണ സംവിധായകനുള്ള ആല്‍ബം ഒഫ് ദ് ഈയര്‍ (മിര്‍ച്ചി മദ്രാസ്) അവാര്‍ഡ് – 2009: ചിത്രം – ‘ബനാറസ്’
4. മികച്ച ജീവചരിത്ര ഡോക്യുമെന്ററി സംവിധായകനുള്ള കേരള സംസ്ഥാന പുരസ്‌കാരം – 2013: ഡോക്യുമെന്ററി – ‘ശില്‍പകലയുടെ നാലാംമാനം’
ചലച്ചിത്ര കലാസംവിധായകനുള്ള അവാര്‍ഡ്
5. മികച്ച ചലച്ചിത്ര കലാസംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (5 തവണ) ‘പൈതൃകം’ – 1993, ‘ഹൈവേ’ – 1996, ‘കണ്ണകി’ – 2002, ‘ഗൗരീശങ്കരം’ – 2003, തിളക്കം 2005.
6. മികച്ച ചലച്ചിത്ര കലാസംവിധായകനുള്ള ഫിലിം ജേര്‍ണലിസ്റ്റ് അവാര്‍ഡ് – 1993: ചിത്രം – ‘പൈതൃകം’
7. മികച്ച ചലച്ചിത്ര കലാസംവിധായകനുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് – 2001: ചിത്രം – ‘കണ്ണകി’
ചിത്രരചനയ്ക്കുള്ള അവാര്‍ഡ്
8. മികച്ച ചിത്രരചനയ്ക്കുള്ള മലയാറ്റൂര്‍ രാമകൃഷ്ണന്‍ അവാര്‍ഡ് – 2001.
9. മികച്ച ചിത്രരചനയ്ക്കുള്ള കേരള ലളിതകലാ അക്കാദമി അവാര്‍ഡ് – 2002.
10. മികച്ച ചിത്രരചനയ്ക്കുള്ള ‘ചിത്ര കലാരത്‌ന’ അവാര്‍ഡ്, ശ്രീനാരായണ അക്കാദമി – 2008,
11. 2+1=2 എന്ന കൃതിയുടെ ചിത്രീകരണം എന്‍.സി.ഇ.ആര്‍.ടി. ദേശീയ അവാര്‍ഡ് – 1989.
ഗ്രന്ഥരചനയ്ക്കുള്ള അവാര്‍ഡ്
12. ഏറ്റവും മികച്ച കലാഗ്രന്ഥത്തിനുള്ള 2013-ലെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ്: ‘കാനായി കുഞ്ഞിരാമന്‍: ബൃഹദാകാരങ്ങളുടെ ശില്‍പ്പി’.
13. മികച്ച കലാഗ്രന്ഥത്തിനുള്ള നവരസം സംഗീതസഭ രചനാ അവാര്‍ഡ് 2013-14. ഗ്രന്ഥം: ‘രാജാ രവിവര്‍മ കല, കാലം, ജീവിതം’.
14. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ അവാര്‍ഡ് – 2014. ഗ്രന്ഥം: ‘രാജാ രവിവര്‍മ: കല, കാലം, ജീവിതം’.
15. ദര്‍ശന നാഷണല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ബുക്ക് പ്രൊഡക്ഷന്‍ – 2013. ഗ്രന്ഥം: ‘രാജാ രവിവര്‍മ: കല, കാലം, ജീവിതം’.
‘ഗൗരീശങ്കരം’ മികച്ച സംവിധായകനുള്‍പ്പെടെ അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും ആറ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും ഒട്ടേറെ മറ്റു പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
‘ബനാറസ്’ എന്ന ചലച്ചിത്രം ഒരു സംസ്ഥാന പുരസ്‌കാരവും ആറ് സൗത്ത് ഇന്ത്യന്‍ മിര്‍ച്ചി മ്യൂസിക് അവാര്‍ഡുകളും നാല് കേരള പ്രൊഡ്യൂസേഴ്‌സ് & സൂര്യ ടി.വി. അവാര്‍ഡുകളും മൂന്ന് മാതൃഭൂമി – അമൃത ടി.വി. അവാര്‍ഡുകളും മൂന്ന് വേള്‍ഡ് മലയാളി അസോസിയേഷന്‍ അവാര്‍ഡുകളും ഉള്‍പ്പെടെ 22 അവാര്‍ഡുകള്‍ കരസ്ഥമാക്കി. ‘കുക്കിലിയാര്‍’ എന്ന ചലച്ചിത്രം രണ്ട് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ നേടി.
കവിതകളും കഥകളും ലേഖനങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ട്.
ജനനം 1961. അച്ഛന്‍: കുട്ടന്‍ പണിക്കര്‍. അമ്മ: സോമലത. ഭാര്യ: ലതിക.
മക്കള്‍: അപര്‍ണാരാജ്, ആര്യാരാജ്.
വിലാസം: നേമം പുഷ്പരാജ്, നേമം പോസ്റ്റ്, തിരുവനന്തപുരം-695 020. ഫോണ്‍: 9447090334.

Contact Us

We're not around right now. But you can send us an email and we'll get back to you, asap.

Not readable? Change text. captcha txt
0

Start typing and press Enter to search